scorecardresearch

രാജിവച്ചില്ലെങ്കിൽ ഗവർണറെ തെരുവിലിറങ്ങാൻ അനുവദിക്കില്ല: കെ.മുരളീധരൻ

അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഏജന്റായി ഗവർണർ മാറിയെന്നും മുരളീധരൻ

അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഏജന്റായി ഗവർണർ മാറിയെന്നും മുരളീധരൻ

author-image
WebDesk
New Update
K Muraleedharan, കെ മുരളീധരന്‍, Pinarayi Vijayan, പിണറായി വിജയന്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സിപിഎം, Congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ സമ്മതിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കുറ്റ്യാടിയിൽനിന്നു വടകരയിലേക്കു നടത്തുന്ന ലോങ് മാർച്ചിലായിരുന്നു മുരളീധരന്റെ പ്രസ്താവന.

Advertisment

ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ ഏജന്റാണ്. ഗവര്‍ണര്‍ പരിധി വിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. ഗവർണറുടെ മാന്യതയ്ക്ക് അദ്ദേഹം അർഹനല്ലെന്ന് തെളിയിക്കേണ്ടി വരും. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഏജന്റായി ഗവർണർ മാറിയെന്നും കെ.മുരളീധരൻ പറഞ്ഞു.

ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികൾക്ക് ആദരം ലഭിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നിയമസഭ ഐകകണ്ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലാത്ത പ്രമേയത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് പ്രമേയമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

Advertisment

പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനാണു പൂര്‍ണ അധികാരം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സ്ഥാനവുമില്ല. അധികാര പരിധിയിലുള്ള കാര്യത്തിനു സമയം ചെലവഴിക്കുകയാണു സംസ്ഥാനം ചെയ്യേണ്ടത്. പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കുന്ന പ്രശ്നമല്ല. വിഭജനം ബാധിക്കാത്ത സംസ്ഥാനമാണു കേരളം. ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല. അതേസമയം, എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: