ക​ണ്ണൂ​ർ: പ​രി​പ്പു​വ​ട​യി​ൽ​നി​ന്നും ക​ട്ട​ൻ​ചാ​യ​യി​ൽ​നി​ന്നും ക്ല​ബ് ഡാ​ൻ​സി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ‘കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയി കോടിയേരി പ്രശ്നം തീരും. സിപിഎമ്മിനെ 12 കോടിയോ 13 കോടിയോ ഒരു പ്രശ്നമല്ലെന്ന് ചില കേസുകള്‍ ഒതുക്കിയതിലൂടെ നമുക്ക് അറിയാം. മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയ് പ്രശ്‌നം തീരും. അല്ലെങ്കില്‍ ബിനോയ് ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘കണ്ടവരുണ്ടോ?’; ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

‘പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും ക്ലബ് ഡാന്‍സിലേക്കുള്ള മാറ്റമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നത്. കയ്യൂക്കു കൊണ്ടു കളിച്ചതാണ് സിപിഎമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണം. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഒ​രു മു​ഴം ക​യ​ർ എ​ന്ന​താ​ണു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​തി​നു ക്ഷ​ണി​ക്കാ​നാ​ണു ഗ​ൾ​ഫി​ലേ​ക്കു പോ​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​ൾ​ഫി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ അ​തി​ന്‍റെ ചെ​ല​വു വ​ഹി​ച്ച​തു സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.