scorecardresearch

രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് കെ മുരളീധരൻ; നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം

പാർട്ടിക്ക് ഒപ്പം നിർത്താൻ കൊള്ളാത്ത ആളാണെന്ന് ഉറപ്പായതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് മുരളീധരൻ പറഞ്ഞു

പാർട്ടിക്ക് ഒപ്പം നിർത്താൻ കൊള്ളാത്ത ആളാണെന്ന് ഉറപ്പായതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് മുരളീധരൻ പറഞ്ഞു

author-image
WebDesk
New Update
Rahul Makottathil

രാഹുൽ മാങ്കൂട്ടത്തിലിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിന്റെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റുകൾ സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിനാലാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതെന്നും, അതിനുശേഷം നടക്കുന്ന ഒരു കാര്യത്തിലും കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. മൂന്നാമത്തെ പീഡന പരാതി കേസിൽ രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാർട്ടിക്ക് ഒപ്പം നിർത്താൻ കൊള്ളാത്ത ആളാണെന്ന് ഉറപ്പായതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് മുരളീധരൻ പറഞ്ഞു. 'ഞങ്ങൾ പ്രയോഗിക്കേണ്ട സമയത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചിട്ടുണ്ട്. ഇനി ബാക്കി കാര്യങ്ങളിൽ സർക്കാരും പൊലീസും ഉചിതമായ തീരുമാനമെടുക്കട്ടെ. രാഹുൽ എന്നേ സ്വയം രാജിവച്ച് പോകേണ്ടതായിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കിയ ഒരാൾ രാജിവയ്ക്കണമെന്ന് പറയാൻ നിവർത്തി ഇല്ല. ഇനി വിപ്പ് കൊടുത്താൽ പോലും അനുസരിക്കണമെന്നില്ല. പുറത്താക്കി കഴിഞ്ഞാൽ വിപ്പ് ബാധകമല്ല. സസ്‌പെൻഡ് ചെയ്താൽ വിപ്പ് ബാധകമാണ്. അതുകൊണ്ടാണ് ആദ്യം സസ്‌പെൻഡ് ചെയ്തത്. പക്ഷേ ഗുരുതമായ ആരോപണങ്ങൾ വീണ്ടും ഉണ്ടായി. അതിജീവിതമാരുടെ എണ്ണം കൂടി. അങ്ങനെ വന്നപ്പോൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ഇനിയുള്ള ഒന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ പറഞ്ഞു.

Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കർ

മറ്റ് പാർട്ടികളെപ്പോലെ തെറ്റുകാരെ ന്യായീകരിക്കുന്ന സംസ്‌കാരം കോൺഗ്രസിനില്ലെന്ന് മുരളീധരൻ തുറന്നടിച്ചു. തെറ്റ് കണ്ടാൽ അത് ചെയ്ത വ്യക്തിയെ പാർട്ടി ശിക്ഷിക്കും. അല്ലാതെ ഞങ്ങളുടെ പാർട്ടി ചെയ്താലൊക്കെ ശരി, മറ്റ് പാർട്ടിക്കാർ ചെയ്തതൊക്കെ തെറ്റ് എന്നു പറയുന്ന സംസ്‌കാരം കോൺഗ്രസിനില്ല. സ്വർണം കട്ടവരെയോ സ്ത്രീലമ്പടന്മാരെയോ കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പ്രസ്ഥാനമാണ്, മറ്റ് കളരികൾക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു; പരാതിയുമായി അതിജീവിതയുടെ മുന്‍പങ്കാളി

അതേസമയം,ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചു. മാവേലിക്കര സബ് ജയിലിലാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്.  ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.  എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിൻറെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം

മൂന്നാം ബലാത്സം?ഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. 

Read More: ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

K Muraleedharan Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: