തിരുവനന്തപുരം: ലോ അക്കാദമിയിൽ നാളെ മുതൽ ക്ലാസുകൾ തുടങ്ങാനുള്ള മാനേജ്മെന്റ് നീക്കം എന്തു വില കൊടുത്തും തടയുമെന്നു നിരാഹാരം നടത്തുന്ന കെ.മുരളീധരൻ എംഎൽഎ. ഇക്കാര്യത്തിൽ മുരളീധരനു പിന്തുണയുമായി വിദ്യാർഥികളും രംഗത്തെത്തി. പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനു തയാറല്ലെന്നു എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ നിലപാടെടുത്തതോടെ സമരം കൂടുതൽ ശക്തമായിരിക്കുകയാണ്.

ഇന്നലെ സമരം ഒത്തുതീർപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും മാറിനിൽക്കുമെന്നും പകരം പ്രിൻസിപ്പലിനെ നിയമിക്കുമന്നുള്ള മാനേജ്മെന്റ് ഉറപ്പ് വിദ്യാർഥികൾ അംഗീകരിക്കാൻ തയറാകാത്തതാമാണ് ചർച്ച പരാജയപ്പെടാൻ കാരണം. സമരം അവസാനിപ്പിക്കണമെന്നു മന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു. എന്നാൽ അവർ തയാറായില്ല. ഇതിനിടെ രോഷാകുലനായ മന്ത്രി ചർച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

അതേസമയം, നാളെ മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കം മാനേജ്മെന്റ് ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ തങ്ങൾ സമരം പിൻവലിക്കുമെന്നു എസ്ഫ്ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ രാജിവയ്ക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് ഐഎഎസ്എഫ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.