/indian-express-malayalam/media/media_files/2025/11/26/political-leaders-2025-11-26-10-45-46.jpg)
കെ.സുധാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, കെ.മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയെ തള്ളി കെ.മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ല. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. സുധാകരന്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറും മഞ്ഞുമ്മൽ ബോയ്സ് താരവും അടക്കം സ്ഥാനാർത്ഥികൾ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഇന്നലെയാണ് കെ.സുധാകരൻ പരാമർശം നടത്തിയത്. രാഹുൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. രാഹുൽ നിരപരാധിയെന്നും രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
Also Read: ശബരിമല സ്വർണക്കൊള്ള: അന്വേഷണ സമയപരിധി നാളെ തീരും, പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കഴിഞ്ഞ ദിവസം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്തുവന്നിരുന്നു. യുവതിയെ രാഹുൽ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രരിപ്പിക്കുന്ന ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. നേരത്തെ, ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുക, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിലായിരുന്നു കേസെടുത്തത്.
Also Read: ഐഎഫ്എഫ്കെ: ആദ്യദിനം 5000 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷന്‍
ലൈംഗിക ആരോപണങ്ങൾ വിവാദമായതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Read More: തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം; കേന്ദ്ര നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us