Latest News

എരണം കെട്ടവന്‍ ഭരിച്ചാല്‍ നാട് മുടിയും; ഇതാണ് കേരളത്തിന്റെ അവസ്ഥയെന്ന് കെ. മുരളീധരന്‍

ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു

കൊച്ചി: എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന്‍. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

“ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ. കരുണാകരനും എ. കെ. ആന്റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം,” മുരളീധരന്‍ ചോദിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുരളീധരന്‍ രൂക്ഷമായി പരിഹസിച്ചു. രാഷ്ട്രപതിക്ക് ബാത്രൂമില്‍ പോകാനായി ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ കഴിയാതെ പോയവരാണ് കെ-റെയിലുമായി മുന്നോട്ട് പോകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. തലസ്ഥാനം മുഴുവന്‍ ഗുണ്ടകളുടെ കൈയിലാണെന്നും എപ്പോഴാണ് കൈയും കാലും വെട്ടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെ കണ്ടു പഠിക്കാന്‍ ഞങ്ങള്‍ തയാറല്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ശശി തരൂര്‍ വിഷയം പരിഗണിക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന പറഞ്ഞ മുരളീധരന്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: 60 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K muraleedharan on pinarayi vijayan and kerala government

The moderation of comments is automated and not cleared manually by malayalam.indianexpress.com