scorecardresearch

ഇലക്ഷന് ഉപകാരം ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ട, എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല: കെ. മുരളീധരന്‍

സ്വന്തം ബിസിനസും വേണം, എംഎല്‍എയായും ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം, ഇത്തരം നിലപാട് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല എന്ന് പി.വി. അന്‍വര്‍ വിഷയത്തില്‍ മുരളീധരന്‍ പ്രതികരിച്ചു

സ്വന്തം ബിസിനസും വേണം, എംഎല്‍എയായും ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം, ഇത്തരം നിലപാട് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല എന്ന് പി.വി. അന്‍വര്‍ വിഷയത്തില്‍ മുരളീധരന്‍ പ്രതികരിച്ചു

author-image
WebDesk
New Update
എരണം കെട്ടവന്‍ ഭരിച്ചാല്‍ നാട് മുടിയും; ഇതാണ് കേരളത്തിന്റെ അവസ്ഥയെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഏത് നിമിഷവും പട്ടിക പുറത്തുവരാമെന്നും വടകര എംപി കെ. മുരളീധരന്‍. മുതിര്‍ന്ന രണ്ട് നേതാക്കന്മാരെ ഒഴിവാക്കുന്നത് ശരിയല്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Advertisment

പരസ്യ പ്രസ്ഥാവനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പ്രതിനിധികളെ പുറത്താക്കിയതിനെ മുരളീധരന്‍ ന്യായീകരിച്ചു. "ഇലക്ഷന് ഉപകാരം ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ട. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ട് ഭാരവാഹിത്വം സ്വീകരിക്കുന്നവരെ ആവശ്യമില്ല. ഇത്തരക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും," മുരളീധരന്‍ പ്രതികരിച്ചു.

പിവി അന്‍വര്‍ വിഷയത്തിലും മുരളീധരന്‍ പ്രതികരിച്ചു. "മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്വമുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പ്രത്യേക സാഹചര്യത്തിലാണ്. അതുകൊണ്ട് ഞാന്‍ ജനങ്ങളുടെ ദാസനല്ല, ജനങ്ങള്‍ എന്റെ ദാസരാണ് എന്ന ചിന്തയുണ്ടെങ്കില്‍ സമൂഹം ശക്തമായ മറുപടി നല്‍കും. മോശമായി പെരുമാറിയതിന് മാധ്യമപ്രവര്‍ത്തകരോടും സമൂഹത്തിനോടും വോട്ടര്‍മാരോടും മാപ്പ് പറയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്," മുരളീധരന്‍ പറഞ്ഞു.

സഭാ സമ്മേളനത്തിന് പങ്കെടുക്കാതെ സ്വന്തം ആവശ്യത്തിനായി പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് ചെയ്ത അപരാധമാണെന്നും മുരളിധരന്‍ പറഞ്ഞു. "അസംബ്ലിക്ക് പങ്കെടുക്കാതിരിക്കാന്‍ മാത്രം തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് ഇറങ്ങരുത്. സ്വന്തം ബിസിനസും വേണം, എംഎല്‍എയായും ഇരിക്കണം ഭരണത്തിന്റെ പങ്കും പറ്റണം. ഇത്തരം നിലപാട് പൊതു പ്രവര്‍ത്തകന് പറ്റിയതല്ല," അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Advertisment
Kerala Assembly Elections 2021 Udf K Muraleedharan Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: