scorecardresearch
Latest News

തങ്ങളാരും വിശ്വപൗരൻമാരല്ലെന്ന് മുരളീധരൻ; തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം 

തരൂർ വിശ്വപൗരനാണ്. തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരൻമാരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു

K Muraleedharan, കെ. മുരളീധരൻ, Shashi Tharoor, ശശി തരൂർ, Ramesh Chennithala, രമേശ് ചെന്നിത്തല, Narendra Modi, നരേന്ദ്ര മോദി, Narendra Modi, നരേന്ദ്ര മോദി, jayaram ramesh, ശശി തരൂർ, Shashi Tharoor, Jairam Ramesh, ജയറാം രമേശ്, Congress, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം, Congress Leader, Prime Minister, iemalayalm

തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ ഉൾപ്പാർട്ടി പോര്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ എതിർപ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതൽ നേതാക്കൾ സമാന നിലപാടുമായി രംഗത്ത്. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരൻമാരല്ലെന്ന പരിഹാസവുമായി കെ.മുരളീധരൻ എംപി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോൺഗ്രസ് നേതാക്കൾ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്ന് മുരളീധരൻ വിമർശിച്ചു.

Read Also: ബിവറേജസ് ഔട്ട്‌ലറ്റുകൾ രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴ് വരെ പ്രവർത്തിക്കും

തരൂർ വിശ്വപൗരനാണ്. തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരൻമാരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാടിനോട് യോജിക്കുകയായിരുന്നു ശശി തരൂർ. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടാണ്. സ്വകാര്യവൽക്കരണത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ശശി തരൂരിന്റെ നിലപാടിനെയും മുല്ലപ്പള്ളി ചോദ്യം ചെയ്‌തിരുന്നു.

Read Also: ബിജെപി ബന്ധമെന്ന ആരോപണം: ശശി തരൂരിന് ഫെയ്‌സ് ബുക്കിനെ വിളിച്ചു വരുത്താന്‍ സാധിക്കുമോ?

തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി പറഞ്ഞു. തരൂരിനെ പോലെ ഇന്നലെ പെയ്‌ത മഴയിൽ പൊട്ടിമുളച്ച തകരയല്ല താനെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ ഒരു ചാനൽ ചർച്ചയിൽ പരസ്യമായി ആക്ഷേപിച്ചതും വലിയ വാർത്തയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K muraleedharan against shashi tharoor congress

Best of Express