മലപ്പുറം: യുഡിഎഫ് മുന്നണി വിട്ട കെ.എം മാണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ്. കെ.എം മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത കോൺഗ്രസ് നേതാക്കളുടെ നിലപാട് പി.ടി തോമസ് തള്ളി. മുന്നണിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടത്. ഇതിന് മുന്നണി യോഗം ചർച്ച ചെയ്ത് തീരുമാനം എടുക്കണം എന്നും പി.ടി തോമസ് പറഞ്ഞു.

കെ.എം മാണി മുന്നണിയിലേക്ക് തിരികെ വരണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണ് പി.ടി തോമസിന്റെ ഈ നിലപാട് എന്നത് ശ്രദ്ധേയമാണ്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്ന കെ.എം മാണിയുടെ നിലപാട് തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും പി.ടി തോമസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ