കെ.കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജലവിഭവ വകുപ്പായിരിക്കും കെ.കൃഷ്ണൻകുട്ടി ഏറ്റെടുക്കുക. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഇടത് എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. കൃഷ്ണൻകുട്ടിയുടെ മണ്ഡലമായ ചിറ്റൂരിൽ നിന്നും പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയിരുന്നു.

ചിറ്റൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് കൃഷ്ണൻകുട്ടി നിയമസഭയിലേക്ക് എത്തിയത്. ദൈവനാമത്തിലാണ് കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തത്.

ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ മാത്യു ടി.തോമസ് രാജി വയ്ക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് പാർട്ടിയുടെ മറ്റൊരു എംഎൽഎ ആയ കെ.കൃഷ്ണൻകുട്ടി മന്ത്രിയായി എത്തുന്നത്.

Web Title: K krishnankutty sweared as minister

Next Story
ശബരിമലയിൽ മൂന്നംഗ നിരീക്ഷകർ, ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുമെന്ന് ഹൈക്കോടതിhigh court, ie malayalam, ഹൈക്കോടതി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com