scorecardresearch
Latest News

കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി

വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി

കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

തന്നെ വിളിച്ചത് അയ്യപ്പസ്വാമിയെന്ന് അറിയുമ്പോൾ സന്തോഷമെന്നാണ് കെ.ജയരാമൻ നമ്പൂതിരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോകം മൊത്തം ആരാധിക്കുന്ന ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് അദ്ദേഹം. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ട്. 22 വരെ സന്നിധാനത്ത് പൂജകൾ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തർക്ക് ദർശനത്തിനായി എത്താം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K jayaraman namboothiri new sabarimala melshanthi