scorecardresearch

Travancore Devaswom Board petition 2025: കെ. ജയകുമാറിന്റേത് ഇരട്ടപദവി; ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം, ഹർജി

സർക്കാർ പദവിയിൽ ഇരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

സർക്കാർ പദവിയിൽ ഇരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

author-image
WebDesk
New Update
Jayakumar

Petition to disqualify Devaswom Board president

TDB appointment legal issue: കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഹർജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ആണ് ഹർജി നൽകിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.

Advertisment

Also Read:രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ട ആൾ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സർക്കാർ പദവിയിൽ ഇരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐഎംജി ഡയറക്ടർ ആയിരിക്കെയാണ് കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സർക്കാർ നിയമിച്ചത്. അശോകിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ ജയകുമാറിനും ദേവസ്വം സെക്രട്ടറിയ്ക്കും കോടതി നോട്ടീസ് അയച്ചു.

Also Read:ശബരിമല സ്വർണക്കൊള്ള; എൻ വാസുവിൻറെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് കാർഷികോത്പാദന കമ്മീഷണർ ബി അശോക് നൽകിയ ഹർജിയിൽ പറയുന്നു. എന്നാൽ ഇരട്ട പദവി ചട്ടലംഘനമില്ലെന്നും, ഐഎംജി ഡയറക്ടർ പദവിയിൽ പുതിയ ആൾ വരുന്നതുവരെയാണ് താൻ തുടരുന്നതെന്നും കെ ജയകുമാർ പറഞ്ഞു. ഒരേ സമയം രണ്ടു പ്രതിഫലം പറ്റുന്നില്ലെന്നും, കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി, ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതിചേർത്തു

കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ്  എന്ന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്ടർ കൂടി ആണ്. 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടീസ് നിർദേശിക്കുന്നു.

Read More:ഒൻപതാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ; ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: