scorecardresearch

കെ ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; കെ രാജു ബോർഡ് അംഗം

മണ്ഡല മകരവിളക്ക് കാലാത്ത് പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് ജയകുമാർ പറഞ്ഞു

മണ്ഡല മകരവിളക്ക് കാലാത്ത് പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് ജയകുമാർ പറഞ്ഞു

author-image
WebDesk
New Update
Jayakumar

കെ.ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. ബോർഡ് മെമ്പറായി കെ രാജുവിനെയും നിയമിച്ചു. പിഡി സന്തോഷ് കുമാറാണ് മറ്റൊരു ബോർഡ് അംഗം.

Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണം ശരിയായ ദിശയില്ലെന്ന് നിരീക്ഷണം

Advertisment

മണ്ഡല മകരവിളക്ക് കാലാത്ത് പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് ജയകുമാർ പറഞ്ഞു. ശബരിമല വികസനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ കൂട്ടായി തീരുമാനിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു; ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

നേരത്തെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടികൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ശബരിമലയിലെ നിലവിലെ വിവാദങ്ങളുടെ പശ്ചത്താലത്തിൽ കാലാവധി നീട്ടേണ്ടെന്ന് നിലപാടിലേക്ക് സർക്കാരെത്തി. എ.സമ്പത്ത് ഉൾപ്പടെയുള്ളവരുടെ പേരുകൾ പരിഗണിച്ചെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ഉദ്യോഗസ്ഥനെ പരിഗണിക്കാമെന്ന് തീരുമാനത്തിലേക്ക് സർക്കാർ എത്തിചേരുകയായിരുന്നു.

Read More:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: