scorecardresearch
Latest News

കെ-ഫോണ്‍ പദ്ധതി ലക്ഷ്യത്തിനരികെ; ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ ജൂണില്‍ പൂര്‍ത്തിയാകും

K Fon, internet, Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ, നഗരഭേദമന്യേ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ ലക്ഷ്യമിടുന്ന കെ-ഫോണ്‍ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മേയില്‍ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 100 കുടുംബങ്ങള്‍ക്കു വീതം സൗജന്യ കണക്ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി അതിദ്രുതം പുരോഗമിക്കുന്ന പദ്ധതി, പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ലക്ഷ്യത്തോട് അടുക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2600 കിലോ മീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കി.മീ പൂര്‍ത്തിയായി. 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 11,906 കി.മീ പൂര്‍ത്തീയായി.

375 പോയിന്റ് ഓഫ് പ്രസന്‍സു(പോപ്)കളില്‍ 114 എണ്ണം പൂര്‍ത്തിയായി. 216 എണ്ണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കെഎസ്ഇബി സബ്‌സ്റ്റേഷനുകളിലാണ് ഇവ സജ്ജീകരിക്കുന്നത്. നെറ്റ്‌വര്‍ക്ക് ഓപറേറ്റിങ് സെന്ററി(നോക്)ന്റെ മുഴുവന്‍ പണികളും പൂര്‍ത്തിയായി.

മുഖ്യമന്ത്രിയുടെ ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ ജൂണില്‍ പൂര്‍ത്തിയാകും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കg സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാകും. ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കമെന്നത് കേരളത്തിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായ കെ-ഫോണ്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് 35000 കിലോ മീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണു സ്ഥാപിക്കുന്നത്. 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ് കണക്ഷനിൽ ലഭിക്കും.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്‌ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ-ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ-ഫോൺ നെറ്റ്‌വർക്ക് 14 ജില്ലകളിലും കോർ റിങ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും സർക്കാർ ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളും ബന്ധിപ്പിക്കുന്നത് ആക്‌സസ് നെറ്റ്‌വർക്ക് വഴിയാണ്. കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും.

Also Read: സില്‍വര്‍ലൈന്‍ പദ്ധതി: തുറന്ന ചര്‍ച്ച വേണ്ടത് എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K fon project almost near its final phase says cm pinarayi vijayan