സ്വാതന്ത്ര്യ സമരസേനാനി കെ.അയ്യപ്പൻപിള്ള അന്തരിച്ചു

ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു

K Ayyappan Pillai, freedom fighter, BJP leader, കെ. അയ്യപ്പൻപിള്ള, ബിജെപി, ie malayalam
Photo: Facebook

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.അയ്യപ്പൻപിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളാണ്. പിൽക്കാലത്ത് ബിജെപിയിൽ എത്തിയ അദ്ദേഹം ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.

രാജ്യത്തെ മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയായിരുന്നു കെ.അയ്യപ്പൻപിള്ള. മിക്ക ബാർ അസോസിയേഷനുകളിലെയും ഏറ്റവും മുതിർന്ന അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.

Also Read: വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമൻ അന്തരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K aiyappan pillai passed away

The moderation of comments is automated and not cleared manually by malayalam.indianexpress.com