തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നു രാവിലെ രാജ്ഭവനിൽ  നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ഓഗസ്റ്റിലാണു സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചുപോകുന്ന സാഹചര്യത്തിലാണ് എസ്.മണികുമാറിനെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചത്.

ഫൊട്ടോ: പിആർഡി

1983ല്‍ അഭിഭാഷക ജോലിയില്‍ പ്രവേശിച്ച ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പരിശീലനം നടത്തി. 2004 ജൂലൈ മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറൽ, സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്‌ജിയായും 2009 നവംബര്‍ 9ന് സ്ഥിരം ജഡ്‌ജിയായും നിയമിക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.