scorecardresearch

ജനങ്ങളുടെ താല്‍പര്യം എന്ന കെണിയില്‍ കോടതി വീഴരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

നിര്‍ഭയ കേസിന്റെ വാദം നടക്കുമ്പോള്‍ പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു. ''കുറ്റവാളികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വധശിക്ഷ വിധിച്ചിരുന്നില്ലെങ്കില്‍ ആള്‍ക്കൂട്ടം ആ ജഡ്ജിയുടെ വധശിക്ഷ ചിലപ്പോള്‍ നടപ്പിലാക്കുമായിരുന്നു''

നിര്‍ഭയ കേസിന്റെ വാദം നടക്കുമ്പോള്‍ പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു. ''കുറ്റവാളികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വധശിക്ഷ വിധിച്ചിരുന്നില്ലെങ്കില്‍ ആള്‍ക്കൂട്ടം ആ ജഡ്ജിയുടെ വധശിക്ഷ ചിലപ്പോള്‍ നടപ്പിലാക്കുമായിരുന്നു''

author-image
WebDesk
New Update
justice kurian joseph, crowd violence, public interest, court verdict, krithi fest, ie malayalam, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജനവികാരം, കോടതി വിധി, ഐഇ മലയാളം

കൊച്ചി: ജനങ്ങളുടെ താല്‍പര്യം എന്ന ട്രാപില്‍ കോടതി വീഴരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് എന്താണ് അഭിലഷണീയമെന്നത് നോക്കേണ്ടത് ജനപ്രതിനിധികളുടെ സഭകളാണ്. ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി പരിശോധിക്കേണ്ടത്. ഭരണകൂട ധാര്‍മികതയാണ് കോടതി നോക്കേണ്ടത്. നിയമങ്ങളുടെയും തീരുമാനങ്ങളുടെയും ഭരണഘടനാ സാധുത നോക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. കൃതി വിജ്ഞാനോല്‍സവത്തില്‍ ജുഡീഷ്യറിയുടെ മാറുന്ന മുഖം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റിട്ടയര്‍ഡ് ജസ്റ്റിസ്. അഭിഭാഷകന്‍ കാളീശ്വരം രാജ് സാമ്പത്തികകാര്യ വിദഗ്ദന്‍ അഡ്വ. വി കെ പ്രസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisment

ജുഡീഷ്യല്‍ ആക്ടിവിസം എന്നു വിളിക്കപ്പെടുന്ന സംഭവങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നതിന് ഉത്തരവാദി സര്‍ക്കാരുകളാണെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ജനപ്രീതിയെ ബാധിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ തീരുമാനമെടുക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാരുകള്‍ കോടതിക്ക് വിടുകയാണ്. ഈ വിഷയങ്ങളിലുണ്ടാവുന്ന കോടതിവിധികളെ ജുഡീഷ്യല്‍ ആക്ടിവിസമെന്ന തലത്തില്‍ വിലയിരുത്തപ്പെടുന്നു. കോടതി നോക്കേണ്ടത് കാലത്തിന്റെ വീക്ഷണമല്ല, ഭരണഘടനയുടെ വീക്ഷണമാണ്. ഭരണഘടനയുടെ കാവലാളാണ് കോടതി. സിവില്‍ സൊസൈറ്റിയുടെ നിശബ്ദത പലപ്പോഴും നിയമ പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു.

''നിര്‍ഭയ കേസിന്റെ വാദം നടക്കുമ്പോള്‍ പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു. കുറ്റവാളികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വധശിക്ഷ വിധിച്ചിരുന്നില്ലെങ്കില്‍ ആള്‍ക്കൂട്ടം ആ ജഡ്ജിയുടെ വധശിക്ഷ ചിലപ്പോള്‍ നടപ്പിലാക്കുമായിരുന്നു. ഇത്തരത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍നിന്ന് കേസുകള്‍ പരിഗണിക്കേണ്ട അവസ്ഥ ന്യായാധിപര്‍ക്ക് വരുന്നു. കേസുകള്‍ സംബന്ധിച്ച മാധ്യമ ചര്‍ച്ചകളും മാധ്യമ വിചാരണകളുമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് സ്ഥിതിഗതികളെ കൊണ്ടെത്തിക്കുന്നത്. കേസ് തീരുന്നതുവരെ അത്തരം മാധ്യമ വിചാരണകള്‍ തടയേണ്ടതുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അത് ബാധിക്കുന്നു''വെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിക്ക് ഒരു കാഴ്ചപ്പാടേ പാടുള്ളൂ. അത് വ്യക്തികള്‍ക്കനുസരിച്ച് മാറരുത്. ഇന്ത്യ ബഹുസ്വരമായ രാജ്യമാണ്. ഉന്നത കോടതികളിലെ ബഞ്ചുകളിലും ആ ബഹുസ്വരത പ്രതിഫലിക്കണം. അല്ലെങ്കില്‍ പക്ഷപാതിപരമായ ബഞ്ചുകള്‍ രൂപീകരിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടാവുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

Advertisment

ആഗോളവല്‍ക്കരണത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയെ തെറ്റായി ബാധിച്ചതായി അഡ്വ. കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു. നിയമരംഗത്തെ ധനാധിപത്യം യുഎസ്ടക്കമുള്ള രാജ്യങ്ങളില്‍ ശക്തമായിട്ടുണ്ട്. ഈ പ്രവണതയില്‍ നിന്ന് ഇന്ത്യയിലെ നിയമരംഗവും മുക്തമല്ല. പണത്തിന് നിയമവ്യവഹാരത്തില്‍ പ്രാധാന്യം ലഭിക്കുന്നു. ഇതിന്റെ പ്രശ്നം സര്‍ക്കാരുകളും മനസ്സിലാക്കുന്നില്ല. സംസ്ഥാനത്തെ ഹൈക്കോടതിയെ പരിഗണിക്കാതെ ഉയര്‍ന്ന് ഫീസ് നല്‍കി പുറമെ നിന്നുള്ള അഭിഭാഷകരെ കേസുകളില്‍ വാദിക്കാന്‍ ഇറക്കുമതി ചെയ്യുന്നു. താരമൂല്യം നോക്കി അഭിഭാഷകരെ തിരഞ്ഞെടുക്കുന്ന അവസ്ഥയുണ്ട്. ഇത് ജനാധിപത്യ വ്യവസ്ഥയിലെ കോടതി സംവിധാനത്തില്‍ സംഭവിക്കാന്‍ പാടുള്ളതല്ലെന്നും കാളീശ്വരം രാജ് പറഞ്ഞു.

Justice Kurian Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: