Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

യുഡിഎഫ് ക്ഷണിച്ചാൽ സ്ഥാനാർഥിയാകും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ജസ്റ്റിസ് കെമാൽ പാഷ

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ

Kamal Pasha, കെമാൽ പാഷ, maradu flat issue, മപട് ഫ്ലാറ്റ്, ie malayalam, ഐഇ മലയാളം, supreme court, സുപ്രീംകോടതി

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ജസ്റ്റിസ് കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാൽ സ്ഥാനാർഥിയാകുന്നത് പരിഗണിക്കുമെന്ന് മുൻ കേരള ഹൈക്കോടതി ജഡ്ജികൂടിയായ കെമാൽ പാഷ പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിരമിക്കലിന് ശേഷം പല വിവാദങ്ങൾക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്താവനകൾ കാരണമായിട്ടുണ്ട്.

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ വ്യക്തമാക്കി. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.

Also Read: മൂന്ന് നാല് കോമാളികൾ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ല, വെറും ഭീരുക്കൾ: ജി.സുധാകരൻ

തന്റെ രാഷ്ട്രീയ നിലപാടുകളുമായി പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ് ജസ്റ്റിസ് കെമാൽ പാഷ. ഏറ്റവും ഒടുവിൽ വൈറ്റില മേൽപാലത്തിന്റെ ഉദ്ഘാടനം വൈകുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ പരാമർശം വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷ പറഞ്ഞത്.

Also Read: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനുള്ള ശ്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചും കഴിഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Justice kemal pasha willing to contest in assembly election for udf

Next Story
ടോൾ ഫ്രീ പാലങ്ങൾ, നിർമാണ ചെലവിലും ലാഭം; കുപ്രചരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com