scorecardresearch

ശ്രീജിത്തിന്റെ സമരം: ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിന് നേരെ ആക്രമണം

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആൻഡേഴ്സണിന്റെ കൊല്ലത്തെ വീടിന് നേരെ ആക്രമണം ഉണ്ടായത്

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആൻഡേഴ്സണിന്റെ കൊല്ലത്തെ വീടിന് നേരെ ആക്രമണം ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anderson, Ramesh Chennithala, Sreejith, ശ്രീജിത്ത്, രമേശ് ചെന്നിത്തല, ആന്റേഴ്സൺ

കൊല്ലം: ശ്രീജിത്തിന്റെ സമരപ്പന്തൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ട് മണിയോടെ വീടിനു നേരെ അജ്ഞാത‌‌ർ കല്ലെറിയുകയായിരുന്നു. ശാസ്താംകോട്ടയിലെ വീട്ടിൽ ആൻഡേഴ്സണിന്റെ പിതാവും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്.

Advertisment

തിരുവനന്തപുരത്തെ സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആൻഡേഴ്സണിന് നിരന്തരം ഭീഷണികളുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. കോൺഗ്രസ് പ്രവർത്തകരാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് ആരോപണം ഉണ്ട്.

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തിന് നീതി തേടി സെക്രട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പ്രതിഷേധം ഉണ്ടായത്. ശ്രീജിത്തിന്റെ സമരം 764 ദിവസം പിന്നിടുമ്പോഴാണ് ഐക്യദാർഢ്യം അറിയിച്ച് ചെന്നിത്തല സമരപ്പന്തലിലെത്തിയത്.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകണമെന്നും അതിനുളള നിയമസഹായം നൽകാമെന്നും ശ്രീജിത്തിനോട് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയിൽ പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ശ്രീജിത്തിന്റെ സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അന്ന് ശ്രീജിത്തിനൊപ്പം ചെന്നിത്തലയെ കാണാൻ താനും വന്നിരുന്നതായി ശ്രീജിത്തിന് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. രാത്രിയിൽ അവിടെ കിടന്നാൽ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെ ചെന്നിത്തല സുഹൃത്തിനോട് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിപക്ഷ നേതാവിനുനേരെ സുഹൃത്തുക്കളുടെ പ്രതിഷേധം ശക്തമായി.

Advertisment

മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. രണ്ടു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് കൂട്ടായി ഉണ്ടായിരുന്നത് സുഹൃത്തുക്കൾ മാത്രമാണ്.

Crime Facebook Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: