ദില്ലി: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി ഒപ്പിട്ട നിയമന വിജ്ഞാപനം പുറത്തിറങ്ങി. നിലവിൽ കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ആന്‍റണി ഡൊമിനിക്.

1956 ൽ ജനിച്ച ജസ്റ്റിസ് ആന്‍റണി ഡൊമിനിക് മംഗലാപുരത്തെ എസ് ഡി എം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ