തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർന്നു. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പെൻഷൻ പ്രായം ഉയർത്തിയ നടപടി പിൻവലിക്കില്ലെന്നും പുതിയ തസ്തികകളിൽ കുറവുണ്ടാകില്ലെന്ന് ഡോക്ടർമാർക്ക് ഉറപ്പ് നൽകിയതായും ആരോഗ്യമന്ത്രി പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തിയ സാഹചര്യം ഡോക്ടർമാരെ ബോധ്യപ്പെടുത്തി. ‘ആർദ്രം മിഷ’ന്റെ ഭാഗമായി അടുത്ത വർഷം കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. റിപ്പോർട്ട് ചെയ്യപ്പെടാത്ത തസ്തികൾ കണ്ടെത്തി നിയമനം നടത്താൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായവര്‍ധനയ്ക്കെതിരെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെയും ഡെന്റൽ കോളജുകളിലെയും പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും റസിഡന്റ് ഡോക്ടര്‍മാരുമാണ് പണിമുടക്ക് ആരംഭിച്ചത്. പെന്‍ഷന്‍ പ്രായ വര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക, താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം.

കാഷ്വൽറ്റി, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയാ വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ