കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്ന സംവിധായകന് കമലിന്റെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നതിനെതിരെ രംഗത്ത് വന്ന സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്. ഇത്തരം ആക്രമണങ്ങള്‍ സ്വാഭാവികമാണെന്ന രീതിയിലാണ് മാതൃഭൂമിയുടെ സൂപ്പര്‍ പ്രൈ ടൈമില്‍ അദ്ദേഹം സംസാരിച്ചത്.
കമലിനെ കമാലുദ്ധീന് എന്ന് പല തവണ വിശേഷിപ്പിച്ചാണ് ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന് സംസാരിച്ചത്. കമല്‍ എന്ന കമാലുദ്ദീന് വര്‍ഗീയവാദിയാണെന്നും ചിത്രം പുറത്തിറക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗോപാലകൃഷ്ണന്റെ പരമാര്‍ശങ്ങളെ എംബി രാജേഷ് എംപിയും ജോയ് മാത്യുവും ശക്തമായി വിമര്‍ശിച്ചു.
ബിജെപിയില്‍ വിവരമുള്ള എത്രയോ നല്ല നേതാക്കളുണ്ടെന്നും ഇതുപോലെ വിവരമില്ലാത്തവന്മാരെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും ജോയ് മാത്യു പറഞ്ഞു. ഇത് ഇന്ത്യയാണ്. ഇവിടെ ആര്‍ക്കു വേണമെങ്കിലും സിനിമ എടുക്കാനുള്ള അവകാശമുണ്ട്. അതിന് ഇവരുടെ ആരുടേയും സമ്മതം വേണ്ട. വിവരമില്ലാതെ വാചകക്കസര്‍ത്ത് നടത്തുന്നവരെ തള്ളി കമലിനും മഞ്ജുവിനും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു.
എനിക്ക് രാഷ്ട്രീയമില്ല എന്ന് രംഗത്ത് വന്ന മഞ്ജുവിന്റെ പരാമര്‍ശം മഞ്ജു നടത്താനുണ്ടായ സാഹചര്യം സംഘപരിവാര്‍ ആക്രമണങ്ങളുടെ പശ്ചാ്തതലത്തിലാണെന്ന് ദീപ നിശാന്ത് പറഞ്ഞു. രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവത്കരിക്കുകയെന്നല്ല. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണെന്ന് ദീപ പറഞ്ഞു.
നേരത്തേ മഞ്ജു വാര്യര്‍ക്ക് ഫെയ്സ്ബുക്കില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ആക്രമണം നടത്തിയിരുന്നു. ലൗ ജിഹാദ് പ്രചരിപ്പിക്കുകയും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിക്കുകയും ചെയ്ത കമലിന്റെ ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് നല്ലതല്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.
കമലിനെ കമാലുദ്ധീന് എന്ന് വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ അനുകൂലികളുടെ ഓരോ പോസ്റ്റുകളും. സൈറ ബാനു എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി എടുത്ത ചിത്രം മഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് സൈബര്‍ആക്രമണം നടന്നത്. ചിത്രം കൊള്ളില്ലെന്നും നാളെ കമലിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മഞ്ജുവാര്യർ ഫാത്തിമയോ സുഹൈറയോ ആയി തീരില്ലെന്ന് ആര് കണ്ടുവെന്നും പറയുന്നത് അടക്കമുള്ള വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിന് പിന്തുണ അറിയിക്കുന്നവരും രംഗത്തെത്തിയതോടെ മഞ്ജുവിന്റെ ആമിയെ മധ്യത്തില്‍ നിര്‍ത്തി ഇവര്‍ ചേരിതിരിഞ്ഞ് തല്ലുകൂടി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോൾ ആരാകും ആമിയെന്ന് ഏവരും ആകാംഷയോടെ നോക്കിയിരുന്ന കാര്യമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.
എന്ന് നിന്റെ മൊയ്തീനിലെ നായികയായ പാർവതി, തബു എന്നിവർ കമലിന്റെ ആമിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടൊപ്പം വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന മലയാളത്തിന്റെ പ്രിയ നായിക പാർവതി ആമിയാകുന്നെന്ന് സിനിമാലോകത്ത് നിന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പാർവതിയോടടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിരുന്നു.
അതിന് ശേഷമാണ് മഞ്ജുവാണ് ആമിയെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായത്. കമൽ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായെത്തിയതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. ഇതോടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.