Latest News

കോഴിക്കോട് എ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം

മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ടി.സിദ്ദിഖിന്റെ അനുയായികളാണ് യോഗം ചേർന്നത്

കോഴിക്കോട് കോൺഗ്രസ് യോഗം Photo: Screen Grab

കോഴിക്കോട്: കോൺഗ്രസ് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ടി.സിദ്ദിഖിന്റെ അനുയായികളാണ് യോഗം ചേർന്നതെന്നാണ് വിവരം. യോഗ വിവരം അറിഞ്ഞെത്തിയ വനിതാ മാധ്യമപ്രവർത്തകയ്ക്ക് ഉൾപ്പടെയാണ് മർദനമേറ്റത്.

യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് മർദനമേറ്റ മാധ്യമപ്രവർത്തകർ പറഞ്ഞു. മാതൃഭൂമി ഫൊട്ടോഗ്രാഫര്‍ സാജന്‍ വി.നമ്പ്യാര്‍ക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആര്‍.രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും ചെയ്തു.

കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി. കോൺഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗമാണ് നടന്നതെന്നാണ് വിവരം. എന്നാൽ നെഹ്‌റു അനുസമരമാണ് നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

Also Read: തിരുവനന്തപുരത്ത് കനത്ത മഴ, റെഡ് അലർട്ട്; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Journalists attacked in kozhikode while covering congress meeting

Next Story
ബെയ്‌ലി പാലം നിർമ്മിക്കുന്നതിന് കരസേനക്ക് അപേക്ഷ നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്ISRO spy case, Siby Mathews, Anticipatory bail, Kerala High Court, Siby Mathews anticipatory bail time limit, HC stays order on Siby Mathews anticipatory bail time limit, latest news, kerala news, malayalam news, news in malayalam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com