കോഴിക്കോട്‌: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്തബാധയെത്തുടർന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

ദേശാഭിമാനി പത്രാധിപ സമിതി അംഗം, മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റർ,  മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ മലയാളത്തിൽ പിഎച്ഡി നേടി. വന്ദന ശിവയുടെ വാട്ടർ വാർസ്‌ എന്ന പുസ്‌തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്‌തു.

സിപിഎം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ഗ്രന്ഥശാലാ സംഘം മുൻ സെക്രട്ടറിയും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്‌. അമ്മ: സുശീല. ഭാര്യ: ലത.  മക്കൾ: അക്ഷയ്‌, നിരഞ്ജന (പ്ലസ്‌വൺ വിദ്യാർഥിനി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ഐവി ബാബു വടകരയിലായിരുന്നു താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.