ദ് ഹിന്ദുവിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജി മഹാദേവൻ (47) നിര്യാതനായി. വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ ഒട്ടെറെ മാറ്റങ്ങൾക്ക് വഴി ഒരുക്കാൻ വിവിധ സർക്കാരുകൾക്ക് പ്രേരണയായിതീർന്ന നിരവധി റിപ്പോർട്ടുകളിലൂടെയാണ് അദ്ദേഹം മാധ്യമരംഗത്ത് ശ്രദ്ധേയനായത്. ലയോള സ്കൂളിലും മാർ ഇവാനിയോസ് കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹാദേവൻ 1996 ലാണ് ദ് ഹിന്ദു വിൽ ചേർന്നത്
ശബ്ദഗാംഭീര്യം കൊണ്ടും ഉച്ചാരണ ശുദ്ധികൊണ്ടും ശ്രദ്ധേയനായ മഹാദേവൻ ഒട്ടേറെ ഡോക്യൂമെന്ററികൾക്കു ശബ്ദം നൽകി. ചാലിയാർ മലിനീകരണം ജനശ്രദ്ധയിൽ കൊണ്ടുവന്ന ഡോക്യൂമെന്ററിക്ക് ശബ്ദം പകർന്നതും മഹാദേവൻ ആയിരുന്നു.
മികച്ച ഗായകൻ കൂടി ആയിരുന്ന അദ്ദേഹം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ ദേവി. മകൾ മൃണാളിനി. (പ്ലസ് ടു വിദ്യാർത്ഥിനി), അച്ഛൻ ഗണപതി അയ്യർ (റിട്ട. ഏജീസ് ഓഫീസ് ), അമ്മ ഭഗവതി അമ്മാൾ (റിട്ട. യൂണിവേസിറ്റി ലൈബ്രേറിയൻ ).