scorecardresearch
Latest News

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

ഒരു വര്‍ഷത്തോളമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായിരുന്നു ബിന്ദു ഭാസ്‌കര്‍ ബാലാജി (55) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ മകളാണ്. ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും.

കെഎസ് ബാലാജിയാണ് ഭര്‍ത്താവ്‌. മകള്‍ സാവേരി ബാലാജി. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫ്രണ്ട് ലൈന്റെ കേരള കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്‌.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Journalist bindu bhaskar balaji passes away