കോട്ടയം: കത്തോലിക്കാ സഭക്കുള്ളിലെ നവീകരണവാദിയും ക്രൈസ്തവ പൗരോഹിത്യത്തിന്റെ വിമര്‍ശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.

കേരളത്തിൽ കത്തോലിക്കാസഭയിലെപരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് ജോസഫ് പുലിക്കുന്നേൽ. 1932 ഏപ്രിൽ 14-ന്‌ ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്.

കോഴിക്കോട്‌ ദേവഗിരി കോളേജിൽ അധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെംബറായും കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെപിസിസി) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.