scorecardresearch

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം, അജണ്ടിയിൽ ഇല്ലെന്ന് ജോസ് കെ മാണി

മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചയില്ലെന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും പാർട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം

മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചയില്ലെന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും പാർട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം

author-image
WebDesk
New Update
Jose K Mani

ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചർച്ചയായിട്ടില്ലെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ. കേരള കോൺഗ്രസ് എമ്മിൻറെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോൺഗ്രസ് എംഎൽഎമാരുടെ പ്രതികരണം. 

Advertisment

Also Read:നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് തലസ്ഥാനത്ത്

പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയർമാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കൾ ആവർത്തിച്ചു.പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. ഇപ്പോൾ കോൺഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോൺഗ്രസ് നേതാക്കൾ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

Also Read:നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെസി വേണുഗോപാൽ

മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൻറെ അജണ്ടയിൽ ഇല്ലെന്ന് എൻ ജയരാജ് പറഞ്ഞു. കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചയില്ലെന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും പാർട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം. 

മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് ഇന്ന് നടക്കുന്നത്.

യോഗത്തിനെത്തിയ ജോസ് കെ മാണിയും യുഡിഎഫ് പ്രവേശനം തള്ളി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണിതെന്നും മാധ്യമങ്ങൾ അല്ല അജണ്ട തീരുമാനിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read:ശബരിമല സ്വർണക്കൊള്ള; റിമാൻഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുവെന്നും കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരുമെന്നും എൽഡിഎഫിൻറെ മേഖല ജാഥ ഒരുക്കങ്ങൾ അടക്കം ഇന്ന് യോഗം ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

Read More:രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

Jose K Mani Kerala Congress M

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: