ജോസ് കെ.മാണി എംപി സ്ഥാനം രാജിവച്ചു

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് ഇപ്പോൾ രാജ്യസഭാംഗത്വം രജിവച്ചിരിക്കുന്നതെന്നാണ് സൂചന

jose k mani, ജോസ് കെ മാണി,km mani

ന്യൂഡൽഹി: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചു. രാജ്യസഭാ അംഗമായിരുന്ന ജോസ് കെ. മാണി ഉപരാഷ്ട്രപതി വെങ്കയ്യ നയ്ഡുവിന് രാജികത്ത് കൈമാറി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് ഇപ്പോൾ രാജ്യസഭാംഗത്വം രജിവച്ചിരിക്കുന്നതെന്നാണ് സൂചന.

മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന പേരിൽ യുഡിഎഫിൽ നിന്നും പുറത്താക്കിയ കേരള കോൺഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നിരുന്നു. ഇതോടെ ഇടതു സ്ഥാനാർഥിയായി പാലായിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് ജോസ് കെ. മാണിയുടെ നീക്കം.

അതേസമയം ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്. ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടല്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jose k mani resigned as mp rajyasabha

Next Story
Karunya Lottery KR-481 Result: കാരുണ്യ KR-481 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാംKarunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com