‘പി.ജെ.ജോസഫ് സര്‍ അവിടെ ഇരുന്നോട്ടെ, പക്ഷേ…’; നിലപാട് വ്യക്തമാക്കി ജോസ് കെ.മാണി

ജോസ് കെ.മാണിയെ ചെയര്‍മാനാക്കണം എന്നൊന്നും ആരും പറഞ്ഞിട്ടില്ല

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാനെ ജനാധിപത്യപരമായി തിരഞ്ഞെടുക്കണമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന കമ്മിറ്റി വിളിച്ച് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ.ജോസഫ് സര്‍ ഇരുന്നോട്ടെ. അതിലൊന്നും തങ്ങള്‍ക്ക് എതിരഭിപ്രായമില്ല. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മിറ്റി വിളിച്ച ശേഷമായിരിക്കണം. അത് പാര്‍ട്ടി ഭരണഘടനയിലുള്ളതാണെന്നും ജോസ് കെ.മാണി പറഞ്ഞു.

Read More: ‘ദിപ്പോ പിളരും’; ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ പോര് രൂക്ഷമാകുന്നു

ജോസ് കെ.മാണിയെ ചെയര്‍മാനാക്കണം എന്നൊന്നും ആരും പറഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണം. അവിടെ ആര്‍ക്ക് വേണമെങ്കിലും ചെയര്‍മാനാകാന്‍ സാധിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആര് വേണമെങ്കിലും ചെയര്‍മാനാകട്ടെ. അതിലൊന്നും പ്രശ്‌നമില്ല. എന്നാല്‍, സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഞാന്‍ ചെയര്‍മാനാണ് എന്ന് പി.ജെ.ജോസഫ് പറയുന്നതില്‍ ആത്മാര്‍ഥത ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. സമവായമാണ് പാര്‍ട്ടി തേടുന്നത്. പിളര്‍പ്പ് ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാനെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ജോസ് കെ.മാണി. എന്നാല്‍, പി.ജെ.ജോസഫ് ഇതിനെതിരാണ്. പിതാവ് മരിച്ചാല്‍ മകന്‍ ചെയര്‍മാന്‍ ആകുന്നതെങ്ങനെ എന്ന് പി.ജെ.ജോസഫ് ചോദിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. തന്നെ ചെയര്‍മാനായി അംഗീകരിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്നും ജോസഫ് പറയുന്നു.

Read More: വീട്ടിലെ കലഹം: സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ.മാണിയുടെ കത്ത് തള്ളി പി.ജെ.ജോസഫ്

സംസ്ഥാന കമ്മിറ്റി വിളിച്ച് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ജോസഫ് പിളര്‍പ്പിന്റെ പക്ഷത്താണെന്നും കത്തില്‍ ജോസ് കെ.മാണി ആരോപിക്കുന്നു. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ജോസ് കെ.മാണി കത്ത് നല്‍കിയ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോ​സ് കെ.മാ​ണി, നി​യു​ക്ത എം​പി തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ. എ​ൻ.ജ​യ​രാ​ജ് എ​ന്നി​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jose k mani replies to pj joseph on kerala congress m split

Next Story
‘ദിപ്പോ പിളരും’; ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മില്‍ പോര് രൂക്ഷമാകുന്നുjose k maani, pj joseph, ജോസ് കെ മാണി, Kerala congress, പിജെ ജോസഫ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com