ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയോട് കൈകോർത്ത് കേന്ദ്രമന്ത്രിസഭയിൽ ഇടംനേടുമെന്ന വാർത്തകളെ നിഷേധിച്ച് ജോസ്.കെ. മാണി എംപി. ബി​ജെ​പി ബ​ന്ധ​മോ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മോ ത​ന്‍റെ​യോ പാ​ർ​ട്ടി​യു​ടെ​യോ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ന്നു ഫെയിസ്ബുക്ക് പേജിൽ എഴുതിയ കു​റി​പ്പി​ൽ ജോ​സ് കെ.​മാ​ണി പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്‌ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയോ രാഷ്‌ട്രീയ അജണ്ടയില്‍ ഇല്ല എന്നത്‌ അസന്നിഗ്‌ദ്ധമായി ആവര്‍ത്തിക്കുകയാണ്‌. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്‌പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ്.കെ മാണി തന്റെ ഫെയിസ്ബുക്ക് പേജിൽ കുറിച്ചു.

ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ മ​ന്ത്രി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഒ​രു ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ​വ​ന്ന വാ​ർ​ത്ത. വേ​ളാ​ങ്ക​ണ്ണി​യി​ൽ പ്രാ​ർ​ഥി​ച്ച് ജോ​സ് കെ. ​മാ​ണി സ​ത്യ​പ്ര​തി​ജ്ഞ​ക്കു ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ