ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജും ഡിസിസിയും; കോൺഗ്രസ് പ്രവർത്തകന് ജാമ്യമില്ല

ജോജുവിനെതിരായ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ പരസ്യമായി ഖേദപ്രകടനം നടത്തണമെന്ന് ജോജുവിന്റെ അഭിഭാഷകൻ

Joju George ജോജു ജോര്‍ജ്, actor joju george, Joju George incident, പ്രതിഷേധവുമായി ജോജു, Joju George incident Kochi, Joju George Protest, Congress, tony chammani, Joju George incident arrest, Congress Protest, Latest Malayalam News, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി. കോണ്‍ഗ്രസ് നേതാക്കളുമായി തല്‍ക്കാലം ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജ് പറഞ്ഞു. സംഭവത്തിൽ ഒത്തുതീർപ്പിനില്ലെന്ന് എറണാകുളം ഡിസിസിയും വ്യക്തമാക്കി.

ജോജുവിനെതിരായ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ പരസ്യമായി ഖേദപ്രകടനം നടത്തണമെന്ന് ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പറഞ്ഞു. പരസ്യമായി എന്തായാലും ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോജുവിന്റെ വാഹനം നശിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കേസിൽ ഒട്ടേറെ പ്രതികള്‍ ഒളിവിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വാഹനത്തിന്റെ ചില്ലു തകർത്ത കേസിലായിരുന്നു ജോസഫിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടിയോളം രൂപ വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ പിന്നിലെ ചില്ലാണ് അടിച്ചു തകർത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Joju george congress protest kerala police

Next Story
6580 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 46 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com