Latest News

പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി; ജോജുവിനെതിരേ കേസ്

കോൺഗ്രസ് ഉപരോധത്തിനിടെ ജോജു ആൾക്കൂട്ടത്തിനിടെ ഇടപഴകിയത് മാസ്ക് ധരിക്കാതെയാണെന്ന പരാതിയിലാണ് നടപടി

joju

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയെന്ന് നടൻ ജോജു ജോർജിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് മരട് പൊലീസ് ജോജുവിനെതിരെ കേസെടുത്തത്.

കേസിൽ ജോജുവിനെതിരെ പൊലീസ് 500 രൂപ പിഴ ചുമത്തിയിട്ടുണ്ട്. നേരത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ അടക്കം15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Also Read: കോഴിക്കോട് എ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം

ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് ബുധനാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് അന്ന് കോടതി പരിഗണിച്ചത്.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെയാണ് ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തകർത്തത്.

ഇതുമായി ബന്ധപ്പെട്ട കേസിൽ ടോണി ചമ്മിണിയും പിവൈ ഷാജഹാനും അടക്കമുള്ളവർ പൊലീസിന് മുമ്പാകെ കീഴടങ്ങിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Joju george case fine congress workers protest

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com