കൊച്ചി: പ്രശസ്ത ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. സ്വദേശമായ പത്തനംതിട്ട ഇരവിപേരൂരിൽ വച്ചായിരുന്നു അന്ത്യം. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു.

രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാരവും നാലുതവണ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. സമാധി, ജന്മഭൂമി എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്.

ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് ജോൺ സിനിമാരംഗത്തേക്ക് കടക്കുന്നത്. അവൾ അൽപം വൈകിപ്പോയി, ജന്മഭൂമി, സമാന്തരം, സാരാംശം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.