ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ജീവനൊടുക്കിയ നിലയിൽ; കോവിഡ് പ്രതിസന്ധിയെന്ന് കുടുംബം

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു

Suicide
പ്രതീകാത്മക ചിത്രം

പാലക്കാട്: വെണ്ണക്കരയില്‍ ലൈറ്റ്സ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ പൊന്നുമണിയാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയ പൊന്നുമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചെതന്ന് മകന്‍ സുധിലേഷ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തും ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Also Read: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Job crisis light and sound shop owner suicided

Next Story
ബ്രേക്കില്ലാതെ പെട്രോള്‍ വില വര്‍ധനവ്; ഇന്നും കൂട്ടിPetrol, Diesel
The moderation of comments is automated and not cleared manually by malayalam.indianexpress.com