scorecardresearch

തല പൊട്ടി ചോര ഒലിക്കുമ്പോള്‍ മീഡിയക്ക് ബൈറ്റ് കൊടുക്കുന്നു; വിദ്യാര്‍ഥികളെ പരിഹസിച്ച് ശോഭ

ജെഎന്‍യുവില്‍ നടന്നതെല്ലാം തിരക്കഥപ്രകാരമാണെന്നും ശോഭ പറയുന്നു

ജെഎന്‍യുവില്‍ നടന്നതെല്ലാം തിരക്കഥപ്രകാരമാണെന്നും ശോഭ പറയുന്നു

author-image
WebDesk
New Update
തല പൊട്ടി ചോര ഒലിക്കുമ്പോള്‍ മീഡിയക്ക് ബൈറ്റ് കൊടുക്കുന്നു; വിദ്യാര്‍ഥികളെ പരിഹസിച്ച് ശോഭ

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അക്രമങ്ങള്‍ക്ക് വിധേയരായ വിദ്യാര്‍ഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Advertisment

ജെഎന്‍യുവില്‍ നടന്നതെല്ലാം തിരക്കഥപ്രകാരമാണെന്നും ശോഭ പറയുന്നു. ജെഎന്‍യുവില്‍ എന്താണ് സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല എന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ നിരവധി വിമര്‍ശനങ്ങളാണുള്ളത്.

publive-image

ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. ഇതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജെഎൻയുവിൽ എബിവിപി പ്രവർത്തകർക്കാണ് മർദനങ്ങളേറ്റതെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇടത് ജിഹാദികളാണെന്നുമാണ് കെ.സുരേന്ദ്രൻ പറയുന്നത്.

Advertisment

publive-image

ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വെെകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരിക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയുസു അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.

Bjp Jnu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: