Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

മന്ത്രി എ.കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചത്

Akkitham, അക്കിത്തം, Njanapeedam, അക്കിത്തത്തിന് ജ്ഞാനപീഠം, IE Malayalam, ഐഇ മലയാളം

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ ഉച്ചക്ക് 12ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്.

മന്ത്രി എ.കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചത്. വാഗ്ദേവതയുടെ വെങ്കല ശിൽപവും 11 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്.

Read More: അക്കിത്തത്തിന് ജ്ഞാനപീഠം

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

കവി ജി.ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. പിന്നീട് തകഴി, എസ്.‌കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jnanpith award presented to akkitham achuthan namboodiri

Next Story
എൻഐഎ വലയത്തിൽ ഒൻപത് മണിക്കൂർ; ചോദ്യം ചെയ്യൽ പൂർത്തിയായി, ശിവശങ്കർ മടങ്ങിsivasankar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X