/indian-express-malayalam/media/media_files/uploads/2017/04/jishnu-pranoy.jpg)
ജിഷ്ണുവിന്റെ ബന്ധുക്കൾ തിരുവനന്തപുരത്ത്. ഇടത്ത് നിന്ന് മൂന്നാമത് നിൽകുന്നത് അച്ഛൻ അശോകൻ.
തിരുവനന്തപുരം: തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒരമ്മ കണ്ണീർ പൊഴിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കാണാൻ എത്തിയ ആ അമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ചപ്പോൾ മലയാളികളുടെ മനസ്സിന് മുറിവേറ്റു. ഈ പ്രതിഷേധം സംസ്ഥാനമൊട്ടാകെ കത്തിപ്പടരുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കേളേജിന് പുറത്ത് ചിലർ അമർഷം അടക്കിപ്പിടിച്ച് ഇരിക്കുന്നുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മഹിജയെ കാത്ത് ഭർത്താവ് അശോകൻ ആശുപത്രി വരാന്തയിൽ ഇരിക്കുന്നുണ്ട്. കൂടെ ജിഷ്ണുവിന്റെ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള 14 പേരുമുണ്ട്. ഡിജിപി ഓഫീസ് ആക്രമിക്കാനോ, പിണറായി വിജയനെ കരിങ്കൊടി കാണിക്കാനോ അല്ല ഇവർ തലസ്ഥാനത്ത് എത്തിയത്.
മഹിജയ്ക്കൊപ്പം ഈ 14 പേരും നിരാഹരമിരിക്കുകയാണ്. ഒരു വറ്റ് വഴിക്കാതെ ഈ നാദാപുരം, വളയം സ്വദേശികൾ നീതിക്കായി കാത്തിരിക്കുകയാണ്. ഈ സംഘത്തിലെ പലരും അംഗങ്ങളോ അനുഭാവികളും ആണ്. കൂലിപ്പണിക്കാരും നിർമ്മാണ തൊഴിലാളികളുമായ ഇവർക്ക് മാധ്യമങ്ങൾക്ക് മുന്നിൽ മുഖം കാണിച്ച് ഇമേജ് ബിൽഡ് ചെയ്യണ്ട ആവശ്യമില്ല. ഇവർ നീതി തേടിയാണ് വന്നിരിക്കുന്നത്. ഇത്രയും ക്ഷമിച്ചു, ഇനി നീതി ഇല്ലാതെ മടക്കില്ലാ എന്നാണ് ജിഷ്ണുവിന്രെ ബന്ധുവായ അശോകൻ ഐഇ മലയാളത്തോട് പറഞ്ഞത്. കേസ് അന്വേഷണത്തിൽ ആദ്യം വന്ന പാകപ്പിഴകൾ പുതിയ ഉദ്യോഗസ്ഥർ കണ്ടെത്തണം, തെളിവുകൾ നശിപ്പിച്ചതാണ് എന്ന് പൊലീസ് കോടതിയിൽ സമർഥിക്കണമെന്നും അശോകൻ പറഞ്ഞു.
ജോലിയും കൂലിയും വിട്ടാണ് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്, നീതിക്ക് വേണ്ടിയാണ് സഹായിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നും ബന്ധുക്കൾ പറഞ്ഞു. തങ്ങൾ ചിലരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നു എന്ന വാർത്ത തെറ്റാണ് എന്നും തങ്ങളുടെ മകന്റെ ജീവന് എടുത്തവരെ ജയിലിൽ അടക്കയ്ക്കാൻ വേണ്ടിയാണ് തങ്ങൾ സമരത്തിന് ഇറങ്ങിത്തിരിച്ചതെന്നും ജിഷ്ണുവിന്റെ അച്ഛൻ അശോകൻ ഐഇ മലയാളത്തോട് പറഞ്ഞു.
ആശുപത്രി വരാന്തയിൽ നിസഹായരായി ഇരിക്കുമ്പോഴും ഇവരെ ആശ്വസിപ്പിക്കാൻ സാധാരണക്കാരായ പലരും എത്തുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ കാണാത്ത ചില്ല നല്ല മനുഷ്യർ പിന്തുണ അറിയിക്കുമ്പോൾ സന്തോഷമുണ്ട് എന്നും ജിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.