/indian-express-malayalam/media/media_files/uploads/2017/03/nehru-college.jpg)
തൃശൂർ: പാമ്പാടി നെഹ്റു കോളജിൽ വീണ്ടും വിദ്യാർഥി സമരം. കലക്ടറുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പ് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ല​ എന്ന് ആരോപിച്ചാണ് വിദ്യാർഥികൾ വീണ്ടും സമരം പ്രഖ്യാപിച്ചത്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കുറ്റാരോപിതരായവരെ പുറത്താക്കുമെന്ന ഉറപ്പ് മാനേജ്മെന്റ് പാലിച്ചില്ല​ എന്നാണ് വിദ്യാർഥികൾ പറയുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിചേർത്ത വൈസ് പ്രിൻസിപ്പൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ എന്നിവർക്ക് എതിരെ കോളജിൽ ഇതുവരെ നടപടി എടുത്തിട്ടില്ല. ഇവർക്ക് എതിരെ നടപടി എടുക്കില്ല എന്ന് മാനേജ്മെന്റ് അറിയച്ചതോടെയാണ് വീണ്ടും വിദ്യാർഥികൾ സമരത്തിന് ഇറങ്ങിയത്.
കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ വാഗ്‌ദാനങ്ങൾ തെറ്റിച്ച മാനേജ്മെന്റിന് എതിരെ നടപടി എടുക്കണമെന്നും, ജില്ലാ പൊലീസ് മേധാവിയും സർക്കാരും സമരത്തിൽ ഇടപെടണമെന്നും വിദ്യർഥികൾ ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളായവർ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയാണ് ഹൈക്കോടതി അന്തിമ വിധി പറയുന്നത്.
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. നടിയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ കാണിച്ച ആവേശം തന്റെ മകന്റെ കേസിലും വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us