തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിനു കുറ്റക്കാരായവരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ. കേസിലെ ഒന്നാം പ്രതി പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യത്തിന് എതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ജിഷ്ണുവിന്റെ അമ്മയ്ക്ക് ഉറപ്പു നൽകി. ഇതിനായുള്ള നടപടികൾ സുപ്രീംകോടതിയിൽ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി മഹിജ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ എത്തിയതായിരുന്നു ജിഷ്ണുവിന്റെ മാതാപിതാക്കൾ.

മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ട് എന്നും സന്തോഷത്തോടെയാണ് തങ്ങൾ മടങ്ങുന്നതെന്നും മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ഒപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞതായി മഹിജ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ