തൃശ്ശൂർ: പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയായ സഞ്ജിത്ത് വിശ്വനാഥന് മുൻകൂർ ജ്യമ്യമില്ല. തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയാണ് സഞ്ജിത്ത് വിശ്വനാഥന്റെ ജാമ്യാപേക്ഷ തള്ളിയത്. പമ്പാടി നെഹ്രു കോളേജിലെ പിആർഒ ആയിരുന്നു സഞ്ജിത്ത് വിശ്വനാഥൻ. വൈസ്പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് ജിഷ്ണുവിനെ സഞ്ജിത്ത് വിശ്വനാഥിന്റെ നേത്രത്വത്തിലാണ് മർദ്ദിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിനെ സ്വാധീനിക്കുമെന്നാണ് കോടതി നിരീക്ഷണം.

നേരത്തെ കേസിലെ ഒന്നാം പ്രതിയായ പി.കെ കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നടത്തിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനായി അഡ്വക്കറ്റ് സി.പി ഉദയഭാനുവായിരുന്നു ഹാജരായത്. അതേസമയംപി.കെ കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ