scorecardresearch
Latest News

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ ഒഴിവാക്കി കുറ്റപത്രം

കൃഷ്ണദാസാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സിബിഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ

jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്നു സിബിഐ കുറ്റപത്രം. പ്രതിപ്പട്ടികയില്‍നിന്നു നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഒഴിവാക്കി. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സിബിഐ കുറ്റപത്രത്തിലുളളത്. നെഹ്റു കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ എന്‍.ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

അതേസമയം, കൃഷ്ണദാസാണ് ഇതിന്റെ പിന്നിലെന്നു വിശ്വസിക്കുന്നെന്നും സിബിഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നും മഹിജ പറഞ്ഞു.

2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പിന്നീട് സുപ്രീം കോടതി നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jishnu pranoy was suicided says cbi