/indian-express-malayalam/media/media_files/uploads/2017/02/Jishnu1.jpg)
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിശദാംശങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവിലാണ് ജിഷ്ണുവിന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നാല് വാചകങ്ങള്‍ മാത്രമാണുള്ളത്.
'ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു ജീവിതം നഷ്ടമായി...' എന്നീ വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. കത്തിന്റെ ആധികാരികത പൊലീസ് ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.
കേസിലെ പ്രതികൾക്കെതിരായി പൊലീസ് ചാർത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിൽ പ്രതികൾ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമർശവും ഇല്ലെന്നും, ഇവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവാണ് ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ്.
കേസിലെ സാക്ഷിമൊഴികൾ അംഗീകരിക്കാനികില്ലെന്നും, മുഖ്യസാക്ഷി കോളേജ് പ്രിൻസിപ്പലിന്റെ മൊഴിമാറ്റം സംശയം ഉളവാക്കുന്നതാണെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു. പ്രിൻസിപ്പലിന്റെയും സഹപാഠിയുടേയും മൊഴി നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
അന്വേഷണ ഉദ്യോഗസ്ഥനെയും ജസ്റ്റിസ് കെ.എം.എബ്രഹാം കഴിഞ്ഞ ദിവസം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കയ്യടി നേടാനല്ല നീതിയുക്തമായ നടപടികളാണ് വേണ്ടതെന്നും ജഡ്ജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.