തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ നിരാഹര സമരത്തിലേക്ക്. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഈ മാസം 27 മുതൽ ഡിജിപി ഓഫിസിനു മുന്നിൽ നിരാഹാര സമരം തുടങ്ങാൻ മാതാപിതാക്കൾ തീരുമാനിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തിൽ പങ്കെടക്കും.

പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസി.പ്രൊഫസര്‍ പ്രവീണ്‍, വിപിന്‍, പിആർഒ സജിത് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടിരുന്നുവെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ