തൃശൂർ: നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസ് ഒന്നാം പ്രതി. കേസ് സംബന്ധിച്ച് പൊലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. വൈസ് പ്രിൻസിപ്പളും പിആർഒയുമടക്കം 5 പേരാണ് പ്രതിപ്പട്ടികയിൽ ഉളളത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന, വ്യാജരേഖകൾ ചമയ്‌ക്കൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസിൽ പ്രതികളായ വൈസ് പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ ഒളിവിലാണ്. ഇവരെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കുപിന്നാലെയാണ് ഒളിവിൽ പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ