മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ മാതാപിതാക്കൾ എന്നെ കാണാൻ വന്നിരുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഒന്നുംതന്നെ അവർ അന്നു പറഞ്ഞില്ല. മകൻ നഷ്ടമായ അമ്മയോടുളള അനുഭാവം സർക്കാർ കാണിച്ചിട്ടുണ്ട്. മഹിജ ഒരിക്കലും സർക്കാരിനെതിരെ സംസാരിച്ചിട്ടില്ല. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും പിണറായി പറഞ്ഞു. മലപ്പുറം ചേളാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിഷ്ണുവിന്റെ അമ്മയുടെ പ്രയാസം സര്‍ക്കാരിന് മനസിലാവും. മകനെ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതല്‍ ഉള്‍ക്കൊണ്ടുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകും. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനി ഒരു ജിഷ്ണു ഉണ്ടാവാന്‍ പാടില്ല എന്ന ബോധ്യത്തോടെയാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
ഡിജിപിയെ കാണണമെന്ന ആവശ്യപ്രകാരമാണ് ജിഷ്ണുവിന്റെ കുടുംബം തലസ്ഥാനത്തെത്തിയത്. തന്നെ കാണാൻ ഡിജിപി അനുവാദവും കൊടുത്തു. ആറുപേർക്ക് കാണാനാണ് അവസരം നൽകിയത്. ജിഷ്ണുവിന്റെ കുടുംബം ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ മറ്റു ചിലരും ഇവർക്കൊപ്പം കടന്നു കൂടി. അതിൽ ഒന്ന് തോക്ക് സ്വാമിയായിരുന്നു, മറ്റൊരാൾ കെ.എം.ഷാജഹാൻ, പിന്നൊന്ന് എസ്‌യുസിഐ നേതാവ്, ബിജെപി പ്രാദേശിക നേതാവും കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാവർക്കും അകത്തു കടക്കാനാവില്ലെന്നും ആറുപേർക്ക് കടക്കാമെന്നും പൊലീസ് പറഞ്ഞു. സ്വാഭാവികമായി പൊലീസ് പറയുന്ന കാര്യമല്ലേ ഇത്. അപ്പോൾ കൂടെ ഉണ്ടായിരുന്നവർ തളളിക്കയറാൻ നോക്കി. ഇതാണ് സംഘർഷത്തിനിടയാക്കിയത്.
ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു എന്നായിരുന്നു ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത. വാർത്ത തെറ്റായി നൽകിയെങ്കിലും ദൃശ്യങ്ങൾ ശരിയായി കാണിച്ചു. തറയിൽ കിടന്ന ജിഷ്ണുവിന്റെ അമ്മയെ വനിതാ പൊലീസുകാർ കൈ കൊടുത്ത് പൊക്കിയെടുക്കാൻ നോക്കി. ഇതു വലിച്ചിഴയ്ക്കലായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും ദൃശ്യത്തിൽ പൊക്കിയെടുക്കുന്നതു തന്നെ കാണിച്ചു. മഹജിയെ ഡിജിപി ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഓഫിസിൽ കാണാൻ സാധിക്കാത്തതുകൊണ്ടാണ് ആശുപത്രിയിൽ പോയി കണ്ടത്. ജിഷ്ണുവിന്റെ അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും തന്നെ വന്നു കാണാമെന്നു ഡിജിപി പറഞ്ഞു. താൻ തീർച്ചയായും വന്നു കാണുമെന്നു മഹിജ ഡിജിപിയോട് പറയുകയും ചെയ്തു- പിണറായി പറഞ്ഞു.
ജിഷ്ണുവിന്റെ അച്ഛനും അമ്മയും നേരത്തെ എന്നെ വന്നു കണ്ടിരുന്നു. ഞങ്ങൾ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അന്വേഷണ സംഘത്തെക്കുറിച്ച് ഒരു പരാതിയും ഇവര്‍ ഉന്നയിച്ചില്ല. ജിഷ്ണുവിന്റെ കുടുംബം നിര്‍ദ്ദേശിച്ച ആളെ പ്രോസിക്യൂട്ടറായി നിയമിച്ചു. കുടുംബത്തിന് സാധ്യമായ ധനസഹായം നല്‍കി. ഇതിനൊപ്പം സ്വാശ്രയ കോളേജുകളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.
കേസില്‍ ഒന്നും രണ്ടും പ്രതികള്‍ അറസ്റ്റിലായി. മുന്‍കൂര്‍ ജാമ്യം നേടിയ ഒന്നാംപ്രതി നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിന് പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടാം പ്രതി മുന്‍ മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥനും അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
ഇതിനൊപ്പം, ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമ നടപടികളും സ്വീകരിച്ചു വരികയാണ്. ജിഷ്ണു പ്രണോയിയുടെ കേസിലെ കുറ്റവാളികളെ പിടികൂടാൻ മാത്രമല്ല, ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളയ്ക്കും കൊള്ളരുതായ്മകൾക്കുമെതിരെ കാർക്കശ്യത്തോടെ നില കൊള്ളും. പിണറായി പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്: പിണറായി വിജയൻ
മകൻ നഷ്ടമായ അമ്മയോടുളള അനുഭാവം സർക്കാർ കാണിച്ചിട്ടുണ്ട്. മഹിജ ഒരിക്കലും സർക്കാരിനെതിരെ സംസാരിച്ചിട്ടില്ല. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും പിണറായി വിജയൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.