scorecardresearch

നീതി ലഭിച്ചില്ലെങ്കിൽ പണം മടക്കി നൽകുമെന്ന് ജിഷ്ണുവിന്റെ അച്ഛൻ

കെ.എം.ഷാജഹാന്റെ അമ്മയും നിരാഹാരത്തിന്

കെ.എം.ഷാജഹാന്റെ അമ്മയും നിരാഹാരത്തിന്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jishnu pranoy, jishnu pranoy death case, jishnu pranoy's father asokan, asokan responds to media, സക്കാരിനെതിരെ ജിഷ്ണുവിന്റെ അച്ഛൻ, പണം സർക്കാരിന് തിരികെ നൽകുമെന്ന് അശോകൻ,

ജിഷ്ണുവിന്റെ ബന്ധുക്കൾ തിരുവനന്തപുരത്ത്. ഇടത്ത് നിന്ന് മൂന്നാമത് നിൽകുന്നത് അച്ഛൻ അശോകൻ.

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെങ്കിൽ പണം മടക്കി നൽകുമെന്ന് അച്ഛൻ അശോകൻ. മകന്റെ ജീവന് പത്ത് ലക്ഷം രൂപയിലും വിലയുണ്ടെന്നും നീതി ലഭിച്ചെങ്കിൽ ഈ തുക സർക്കാരിന് തിരികെ നൽകുമമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. ഇവരിൽ ഒരാളെ എങ്കിലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഒരാളെയെങ്കിലും പിടികൂടിയാൽ സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്ന" നിലപാടാണ് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്.

">

സർക്കാർ നിലപാടിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അശോകൻ, "നമ്മളെ പാർട്ടി നമ്മളോട് ഇങ്ങനെ കാണിച്ചതിൽ അതിയായ ദു:ഖമുണ്ടെന്ന്" വ്യക്തമാക്കി.

Advertisment

അതേസമയം അകാരണമായി പിടികൂടിയ മകൻ കെ.എം.ഷാജഹാനെ പൊലീസ് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എൽ തങ്കമ്മ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. കേസിൽ മഹിജയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസും ഇന്ന് നിരാഹാര സമരത്തിന് മുന്നോട്ട് വന്നിട്ടുണ്ട്.

മഹിള കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവർ ഇന്ന് രാവിലെ പതിനൊന്ന് മണി മുതൽ സെക്രട്ടേറിയേറ്റ് പടിക്കൽ പൊങ്കാല ഇട്ട ശേഷം നിരാഹാര സമരം ആരംഭിക്കും.

ഐസിയു വിലും നിരാഹാരം തുടരുന്ന ജിഷ്ണു പ്രണോയുടെ അമ്മ മഹിജയുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇവരുടെ സഹോദരൻ ശ്രീജിത്തും നിരാഹാര സമരം തുടരുകയാണ്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ നില ഗുരുതരമായ നിലയിലേക്ക് മാറിയിരിക്കുകയാണ്. ഈ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം ഇന്നലെ പരാജയപ്പെട്ടിരുന്നു.

Jishnu Pranoy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: