scorecardresearch

ജിഷ്‌ണു പ്രണോയ് കേസ്; സിബിഐ സംഘം മൊഴിയെടുത്തു

ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തായി മുറിവുകളുണ്ടായിരുന്നുവെന്ന് മൃതദേഹം നേരിൽ കണ്ടവർ സിബിഐ സംഘത്തോട് പറഞ്ഞിട്ടുണ്ട്

ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തായി മുറിവുകളുണ്ടായിരുന്നുവെന്ന് മൃതദേഹം നേരിൽ കണ്ടവർ സിബിഐ സംഘത്തോട് പറഞ്ഞിട്ടുണ്ട്

author-image
WebDesk
New Update
Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം

നാ​ദാ​പു​രം: പാമ്പാടി നെഹ്റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സംഘം മൊഴിയെടുത്തു. നാദാപുരത്ത് ക്യാംപ് ചെയ്താണ് സംഘം അന്വേഷണം നടത്തുന്നത്.

Advertisment

ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരിൽ നിന്ന് സംഘം മൊഴിയെടുത്തിട്ടുണ്ട്. ജിഷ്ണു പ്രണോയ് പഠിച്ചിരുന്ന പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിലും സഘമെത്തി.

ജിഷ്ണുവിന്റെ മൃതദേഹം നേരിൽ കണ്ടവർ മൃതദേഹത്തിൽ പലയിടത്തായി മുറിവുകളുണ്ടായിരുന്നുവെന്ന് സിബിഐ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ജി​ഷ്ണു​വി​ന്‍റ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ക​ണ്ട ബ​ന്ധു​വും ഡോ​ക്ട​റു​മാ​യ ജ​സി സു​ജി​തി​ന്‍റെ കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടം ചാ​ലി​ലെ വീ​ട്ടി​ൽ സിബിഐ സംഘം എത്തി.

അതേസമയം ജിഷ്ണുവിന്റെ അച്ഛന് ലഭിച്ച ഭീഷണിക്കത്തുകൾ, ഫോൺ കോളുകൾ എന്നിവ സംബന്ധിച്ചും സിബിഐ സംഘം അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചും സിബിഐ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. ഇനി പാമ്പാടി നെഹ്റു കോളേജിലെ അദ്ധ്യാപകർ-വിദ്യാർത്ഥികൾ, ജിഷ്ണുവിന്റെ സഹപാഠികൾ എന്നിവരോട് സിബിഐ സംഘം വിവരങ്ങൾ ആരായും.

Jishnu Pranoy Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: