ശക്തിവേലിന് ജാമ്യം: ഒത്തുകളിയും ഒളിച്ചുകളിയും പുറത്തായെന്ന് രമേശ് ചെന്നിത്തല

പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളിട്ടാണ് കേസ് ഫ്രെയിം ചെയ്തതെന്നും കേസിൽ നാടകം കളിക്കുകയാണെന്നും ആരോപണം.

ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോളജ് വൈസ് പ്രിൻസിപ്പലും മൂന്നാം പ്രതിയുമായ ഡോ.എന്‍.കെ.ശക്തിവേലിന് ജാമ്യം ലഭിച്ചതോടെ ഈ കേസില്‍ സര്‍ക്കാരിന്റെ ഒത്തുകളിയും ഒളിച്ചുകളിയും മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അറസ്റ്റ് വൈകിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്രയും ദിവസം വൈകിച്ച ശേഷം കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിന്റെ തലേദിവസമാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റ് നാടകമായിരുന്നെന്നും ഇതോടെ തെളിഞ്ഞു.

ജിഷ്ണു കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് തേച്ചുമായ്ച്ച് കളയാനും പൊലീസ് തുടക്കം മുതല്‍ ശ്രമം നടത്തുകയായിരുന്നന്ന പ്രതിപക്ഷ ആരോപണവും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളിട്ടാണ് കേസ് ഫ്രെയിം ചെയ്തതു തന്നെ. കേരളത്തിന്റെ മുഴുവന്‍ വികാരമായി മാറിയ കേസില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jishnu pranoy case nk sakthivel bail ramesh chennithala

Next Story
ഡിജിപി ഓഫിസിനു മുന്നിലെ സമരം; അറസ്റ്റിലായ പൊതുപ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടുshajar khan, shajahan, jishnu pranoy
The moderation of comments is automated and not cleared manually by malayalam.indianexpress.com