ജിഷ്ണു കേസിൽ അറസ്റ്റിലായ എൻ.കെ.ശക്തിവേലിന് ഇടക്കാല ജാമ്യം

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.

cp praveen, jishnu pranoy

കൊച്ചി: ജിഷ്ണു കേസിൽ അറസ്റ്റിലായ എൻ.കെ.ശക്തിവേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടിയെ കോടതി വിമർശിച്ചു. മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയപ്പോൾ അറസ്റ്റ് ചെയ്തത് അചിതമായില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കേസിലെ പ്രതികളായ സി.പി.പ്രവീണിന്റേയും വിപിന്റേയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.

കേസിലെ നാലും അഞ്ചും പ്രതികളാണ് പ്രവീണും വിപിനും. പ്രതികൾ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിച്ചത്. കോടതി വിധി വരുന്നതിന് മുൻപ് ഇവരെ അറസ്റ്റ് ചെയ്യില്ല​ എന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ജിഷ്ണു പ്രണോയ് പരീക്ഷ എഴുതിയ ഹാളിലെ ഇൻവിജിലേറ്ററായിരുന്നു സി.പി.പ്രവീൺ. ഇയാളാണ് ജിഷ്ണു കോപ്പിയടിച്ചതായി കണ്ടെത്തി പരീക്ഷ എഴുതാൻ സമ്മതിക്കാതിരുന്നത്. പാമ്പാടി നെഹ്‌റു കോളേജിലെ കായികാധ്യാപകനാണ് സി.പി.പ്രവീൺ. എന്നാൽ പി.കൃഷ്ണദാസിന്റെ നിർദ്ദേശ പ്രകാരമാണ് പ്രവീൺ ജിഷ്ണുവിനെ കുടുക്കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ ജിഷ്ണുവിനെ മർദ്ദിച്ചതായും പൊലീസ് പറയുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jishnu pranoy case kerala high court stays arrests of praveen and dipin

Next Story
മലപ്പുറം കലക്ടറേറ്റ് സ്ഫോടനം: ബേസ്‌മൂവ്മെന്റ്​ തലവൻ പിടിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com